കോഴിക്കോട് കേരള സാഹിത്യ സമിതിയുടെ നാല്പത്തി ഒന്‍പതാം വാര്ഷികതോടനുബന്ധിച്ചു ആദ്യമായി ഏര്‍പ്പെടുത്തിയ എസ്.കെ.പൊറ്റെക്കാട് കഥാ പുരസ്കാരം 'പരസ്യ ശരീരം' എന്ന കഥാ സമാഹാരത്തിനു ഇ.പി.ശ്രീകുമാറിന് സമ്മാനിച്ചു. ശ്രീ. എം.ടി.വാസുദേവന്‍ നായര്‍ ആണ് കോഴിക്കോട് അളകാപുരിയില്‍ വെച്ച് നടന്ന ലളിതവും ഗംഭീരവുമായ ചടങ്ങില്‍ വെച്ച് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചത്.
കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് പി. വത്സല അധ്യക്ഷത വഹിച്ചു. പി.എം.നാരായണന്‍, ഡോ.സി.പി. ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു. ശ്രീധരനുണ്ണി സ്വാഗതവും കാസിം വാടാനപ്പള്ളി നന്ദിയും പറഞ്ഞു.
കേരളത്തിലെ വര്‍ത്തമാന കാല കഥാ കൃത്തുക്കളില്‍ ഏറെ ശ്രദ്ധേയനായ ശ്രീകുമാര്‍ തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണ ബാങ്കിന്റെ ജനറല്‍ മാനജര്‍, കേരള അര്‍ബന്‍ ബാങ്ക് ചീഫ് എക്സേക്യുട്ടീവ്സ് ഫോറം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മലയാള സാഹിത്യ-സാംസ്കാരിക മേഖലയില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച ശ്രീകുമാര്‍ സാറിനു അര്‍ബന്‍ ബാങ്ക്സ് ബുള്ളടിന്‍ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കുന്നു.
ചിത്രങ്ങള്‍ക്ക് കടപ്പാട് : ഡി.സി.ബുക്സ്, ezhuthnet.blogspot.com
congrats, srikumar sir!
ReplyDelete