Sunday, August 8, 2010

ശമ്പള പരിഷ്കരണ ഉത്തരവ് ആഗസ്റ്റ്‌ പകുതിയോടെ

കേരളത്തിലെ അര്‍ബന്‍ സഹകരണ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉത്തരവ് ഈ മാസം പകുതിയോടെ ഒപ്പിടുമെന്ന് വകുപ്പ് അധികൃതര്‍ പ്രമുഖ യൂണിയന്‍ നേതാക്കള്‍ക്ക് ഉറപ്പ് നല്‍കി.  തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തു വരുന്നതിനു മുന്‍പ് തന്നെ ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയുന്നത്‌ വരെ കാത്തിരിക്കേണ്ടി വരുമെന്നതിനാല്‍, നടപടിക്രമങ്ങള്‍ വേഗതിലാക്കുവാന്‍ അഭ്യര്തിക്കുന്നതിനു വേണ്ടിയാണ് പ്രമുഖ യൂണിയന്‍ നേതാക്കള്‍ മന്ത്രിയെ കാണാന്‍ സമയം ചോദിച്ചിരുന്നത്.  എന്നാല്‍ തിരക്കേറിയ പരിപാടികള്‍ കാരണം മന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല.  മന്ത്രി തന്നെ നിര്‍ദ്ദേശിച്ചത് പ്രകാരം വകുപ്പ് അധികൃതരുമായി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തി.  ഈ ചര്‍ച്ചയിലാണ് ഓഗസ്റ്റ്‌ പകുതിയോടെ ഉത്തരവില്‍ ഒപ്പ് വെക്കാമെന്നു അധികൃതര്‍ ഉറപ്പ് നല്‍കിയത്.

No comments:

Post a Comment