Friday, September 10, 2010

അര്‍ബന്‍ ബാങ്ക് ഭാരവാഹികളുടെ സംസ്ഥാന തല യോഗം കണ്ണൂരില്‍ നടന്നു.

സംസ്ഥാനത്തെ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ നേരിടുന്ന സവിശേഷ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സഹകരണ വകുപ്പ് മന്ത്രി ശ്രീ. ജി. സുധാകരന്‍ വിളിച്ചു ചേര്‍ത്ത അര്‍ബന്‍ ബാങ്ക് ചെയര്മാന്മാരുടെയും ജനറല്‍ മാനേജര്‍ മാരുടെയും ഉന്നത തല യോഗം കണ്ണൂര്‍ ജില്ല ബാങ്ക് ഹാളില്‍ നടന്നു. സംസ്ഥാനത്തെ അറുപതു അര്‍ബന്‍ ബാങ്ക് പ്രതിനിധികളും പങ്കെടുത്ത യോഗം സഹകരണ സംഘം രേജിസ്ട്രാര്‍ ശ്രീമതി റാണി ജോര്‍ജ് ഐ.എ.എസ്. ന്‍റെ അധ്യക്ഷതയില്‍ സഹകരണ വകുപ്പ് മന്ത്രി ഉത്ഘാടനം ചെയ്തു.  സഹകരണ വകുപ്പ് റിസേര്‍വ് ബാങ്കുമായി ചേര്‍ന്ന് നടപ്പിലാകി വരുന്ന ബാങ്ക് അനുകൂല നടപടികള്‍ മന്ത്രിയും രേജിസ്ട്രാരും പ്രസംഗങ്ങളില്‍ വിശദമാക്കി.  റിസര്‍വ് ബാങ്കുമായി ധാരണാ പത്രം ഒപ്പുവേച്ചതിനു ശേഷം സംസ്ഥാനത്തെ അര്‍ബന്‍ ബാങ്കുകള്‍ പുരോഗതിയുടെ പാതയിലാണെന്ന് പ്രസംഗകര്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു.  ധാരണാ പത്രമാണെങ്കിലും വൈദ്യനാഥന്‍ കമ്മിറ്റി രേഖയാനെങ്കിലും സംസ്ഥാനത്തെ സവിശേഷമായ സഹകരണ മേഖലയെ മറന്നുകൊണ്ട് ഒരു വിട്ടു വീഴ്ചയ്ക്കും ഒരുക്കമല്ല എന്ന് മന്ത്രി വ്യക്തമാക്കി.  വൈദ്യനാഥന്‍ കമ്മിറ്റി രേഖ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരുകയാണ് എന്ന് മന്ത്രി വ്യക്തമാക്കി.  ഇക്കാര്യം കേന്ദ്ര ധനകാര്യ മന്ത്രിയുമായി ചര്‍ച്ച ചെയ്തിരുന്നു എന്നും കേരളത്തിന്റെ സവിശേഷ പ്രശ്നങ്ങള്‍ പഠിക്കുന്നതിനു നിയോഗിച്ച കേന്ദ്ര  ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ അലംഭാവം കാട്ടിയെന്നും മന്ത്രി പറഞ്ഞു.  ബാങ്കുകളിലെ professionalisation സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.  സംസ്ഥാന സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികള്‍ ഒന്നും തന്നെ നടതാതിരിക്കുന്നത് അര്‍ബന്‍ ബാങ്കുകളുടെ ജനപ്രിയത കുറയ്ക്കുന്നതിന് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു.  രണ്ടു മാസത്തിലൊരിക്കല്‍ എല്ലാ ജില്ലയിലെയും അര്‍ബന്‍ ബാങ്കുകളുടെ യോഗങ്ങള്‍ ജില്ലാതലത്തില്‍ ജോയിന്റ് രേജിസ്ട്രര്മാര്‍ വിളിച്ചു ചേര്‍ക്കുമെന്നും ഈ യോഗങ്ങളില്‍ അര്‍ബന്‍ ബാങ്കുകളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

സഹരണ രജിസ്ട്രാര്‍, മന്ത്രി, എന്നിവര്‍ക്ക് പുറമേ ബാങ്ക് മാനേജ്‌മന്റ്‌ സംഘടനാ പ്രസിഡന്റ്‌ ശ്രീ. പി.പി.വാസുദേവന്‍, സഹകരണ സംഘം അടീഷണല്‍ രേജിസ്ട്രാര്‍ ശ്രീ. സുരേഷ് ബാബു, ശ്രീ. കെ.പി.നൂറുദ്ദീന്‍, ശ്രീ. ചന്ദ്രമോഹന്‍ തുടങ്ങിയ  ബാങ്ക് പ്രതിനിധികളും പ്രസംഗിച്ചു.

യോഗം ഉച്ചയ്ക്ക് രണ്ടു മണിയോടെ സമാപിച്ചു.

No comments:

Post a Comment