Friday, March 2, 2012

E.P.Sreekumar & A.V.Usman will lead Kerala CEOs' fourm

Sri. E.P.Sreekumar (Thrippunithura Peoples urban cooperative bank) was elected as the President and Sri. A.V.Usman (Ponnani Coop Urban Bank) was elected as the General Secretary of the Kerala  Coop Urban Bank Chief Executives' Forum in its General Body meeting held at Thiruvananthapuram on 14th February. 
------------------------------------------------------------------
കേരളത്തിലെ സഹകരണ അര്‍ബന്‍ ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ സംഘടനയായ കേരള കോ- ഓപ്പറെറ്റീവ് അര്‍ബന്‍ ബാങ്ക് ചീഫ് എക്സിക്യുട്ടീവ്‌സ് ഫോറം ഭാരവാഹികളായി താഴെ പറയുന്നവരെ ഫെബ്രുവരി 14  നു തിരുവനന്തപുരത്ത് ചേര്‍ന്ന ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്തു:

പ്രസിഡന്റ്‌ : ശ്രീ. ഇ.പി.ശ്രീകുമാര്‍ (തൃപ്പൂണിത്തുറ)
ജനറല്‍ സെക്രട്ടറി : ശ്രീ എ. വി. ഉസ്മാന്‍ (പൊന്നാനി)

വൈസ് പ്രസിഡന്റ്‌ : ശ്രീ. ടി.കെ.ദിലീപ് കുമാര്‍ (ഇരിഞ്ഞാലക്കുട)
ജോയിന്റ് സെക്രട്ടറി : ശ്രീ. ടി.ശിവദാസന്‍ (തിരൂര്‍)

എക്സിക്യൂട്ടീവ് അംഗങ്ങള്‍ :
ശ്രീ സുനില്‍ പ്രകാശ് (പഴയങ്ങാടി)
ശ്രീ ബാബുരാജ്‌ (കോഴിക്കോട് Mercantile Coop Bank)
ശ്രീ സാബു ചാക്കോ (കൊട്ടാരക്കര)
ഇ.പി.ശ്രീകുമാര്‍
എ.വി.ഉസ്മാന്‍

അനുബന്ധ പരിപാടിയായി അര്‍ബന്‍ സഹകരണ ബാങ്ക് പ്രതിനിധികളും റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥന്മാരും പങ്കെടുത്ത കോണ്‍ഫറന്‍സ് നടന്നു.  അര്‍ബന്‍ ബാങ്കുകള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു.  മറ്റൊരു അനുബന്ധ പരിപാടിയായി പ്രസിഡന്റ്‌, വൈസ് പ്രസിഡന്റ്‌, ജനറല്‍ മാനേജര്‍ മാര്‍ എന്നിവര്‍ക്കുള്ള പരിശീലന പരിപാടി നടന്നു.

വിവിധ പരിപാടികളില്‍ റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയരക്ടര്‍ ശ്രീമതി സുമ വര്‍മ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ശ്രീമതി സൂസന്‍ കുര്യന്‍, NAFCUB  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ സുഭാഷ് ഗുപ്ത, അര്‍ബന്‍ ബാങ്ക് മാനേജ്‌മന്റ്‌ സംഘടന പ്രസിഡന്റ്‌ ശ്രീ. പി.പി.വാസുദേവന്‍, സെക്രട്ടറി ശ്രീ. ജയ വര്‍മ്മ തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു.
ചടങ്ങില്‍ വെച്ച് ഡയരക്ടര്‍ മാര്‍ക്കുള്ള കൈപ്പുസ്തകം മുംബൈ റിസര്‍വ് ബാങ്കിലെ ശ്രീ. നന്ദകുമാര്‍ പ്രകാശനം ചെയ്തു.

1 comment:

  1. Kindly send me a copy of the training manual for academic purpose.
    Dr JOSE A M
    College of Cooperation Banking And Management,
    Kerala Agricultural University Vellanikkara
    PIN 680656
    Phone: 9495884527

    ReplyDelete