A Common Space for the Urban Co-operative Banks of India | e-mail: ubbmail@gmail.com
Friday, September 18, 2009
ഏക സോഫ്റ്റ്‌വെയര്‍ : ചര്ച്ച മാത്രം, തീരുമാനം ഇല്ല...
കേരളത്തിലെ അര്‍ബന്‍ ബാങ്കുകള്‍ക്ക് ഏക സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുന്നതിനെപ്പറ്റി കുറച്ചു ദിവസം മുന്പ് 'ഹിന്ദു' പത്രത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു. അര്‍ബന്‍ ബാങ്ക് മാനേജ്മെന്റ് ഫെഡറേഷന്‍ അതിന്റെ ഈയിടെ നടന്ന സമ്മേളനത്തില്‍ ഏക സോഫ്റ്റ്‌വെയര്‍ നടപ്പിലാക്കുവാന്‍ തീരുമാനിച്ചുവെന്ന് പത്രം റിപ്പോര്ട്ട് ചെയ്തിരുന്നു. എന്നാല്‍, കൂടുതല്‍ അന്വേഷണത്തില്‍ നിന്നും ഈ വാര്ത്ത തെറ്റാണെന്ന് അറിയാന്‍ കഴിഞ്ഞു . സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വന്നിരുന്നുവെന്നും, എന്നാല്‍, തീരുമാനം ഒന്നും എടുത്തില്ല എന്നും ഒരു ഫെഡറേഷന്‍ ഭാരവാഹി അര്‍ബന്‍ ബാങ്ക് ബുളറ്റിനോട് പറഞ്ഞു. ഈ വാര്ത്ത എങ്ങിനെയാണ് വന്നതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to:
Post Comments (Atom)
No comments:
Post a Comment