എന്താണ് ഗഹാന്‍്?
ബാങ്കുകള്‍ക്ക് വസ്തു പണയത്തിന്മേല്‍ വായ്പ കൊടുക്കുന്നതിനു പണയ വസ്തു ബാങ്കിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന് ബാങ്കുകള്‍ പല രീതികള്‍ സ്വീകരിക്കുന്നുണ്ട്.. (1) registered mortgage (2) equitable mortgage (3) gahan.
ആദ്യത്തെ രണ്ടു രീതികള്‍ എല്ലാവര്ക്കും അറിയാവുന്നതുതന്നെ.. മൂന്നാമത്തെ വഴിയായ ഗഹാന്‍് എന്നത് വളരെ മുന്പ് തന്നെ കാര്ഷിക വികസന ബാങ്കുകള്‍ സ്വീകരിച്ചിരുന്ന വഴിയാണ്. registration ബാങ്കില്‍ വെച്ചു തന്നെ നടത്തി വിവരം registrar ഓഫീസില്‍ അറിയിക്കുന്ന രീതിയാണ് ഇതു. 2004 ല്‍ ഈ രീതി അര്‍ബന്‍ ബാങ്കുകള്‍ ഒഴിച്ചുള്ള സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കുകയുണ്ടായി.
എന്താണ് ഗഹാന്‍് - ന്റെ മേന്മ?
registered mortgage - ല്‍ വായ്പക്കാരന്‍ വലിയൊരു സംഖ്യ registration ഫീ ആയി ഒടുക്കെണ്ടതുണ്ട്.. അതും രണ്ടു തവണ.. വായ്പ എടുക്കുമ്പോളും , വായ്പ അടച്ചു തീര്‍ക്കുംപോളും .. ഗഹാന്റെ കാര്യത്തില്‍ ഈ ഫീസ് അടക്കേണ്ടതില്ല..
equitable mortgage ചെയ്യുമ്പോള്‍ ഈ പണയ ഇടപാട് പിന്നീട് encumbarance സര്‍ട്ടിഫിക്കറ്റ് ല്‍ വരില്ല.. അതുകൊണ്ടുതന്നെ, ബാങ്ക് അറിയാതെ ഇടപാടുകള്‍ നടക്കുവാന്‍ സാധ്യത ഉണ്ട്.. സുരക്ഷിതത്വം കുറവാണ്..
ഗഹാന്‍് മുഖേന mortgage നടത്തുമ്പോള്‍ ഇതു EC യില്‍ രേഖപ്പെടുത്തുന്നതാണ്..
ഇടപാടുകാര്‍ക്ക് താരതമ്യേന കുറഞ്ഞ ചെലവും , ലളിതമായ നടപടിക്രമങ്ങളും ഉള്ള രീതിയാണ് ഗഹാന്‍്. കൂടാതെ, ബാങ്കുകള്‍ക്ക് ഏറ്റവും സുരക്ഷിതമായ രീതിയുമാണ് ഗഹാന്‍്..
എന്തുകൊണ്ടാണ് ഗഹാന്‍് അര്‍ബന്‍ ബാങ്കുകള്‍ക്ക് ബാധകമാക്കതിരുന്നത്?
അതാണ് പ്രശ്നം.. അജ്ഞാതമായ ആ കാരണം എന്താണ്? കേരളത്തിലെ സര്‍വീസ് ബാങ്കുകള്‍, ജില്ലാ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്ക്, ഭവന നിര്‍മാണ സംഘങ്ങള്‍, തുടങ്ങി മറ്റെല്ലാ സഹകരണ സംഘങ്ങളെയും ഗഹാന്‍് പദ്ധതിയില്‍ പെടുത്തിയപ്പോള്‍, എന്തുകൊണ്ടാണ് UCB കള്‍ ഒഴിവായി പോയത്?
unlicenced urban ബാങ്കുകള്‍ എന്ന പേരില്‍ അന്ന് തുടങ്ങിയ സംഘങ്ങള്‍ക്ക് നേരിട്ട പ്രശ്നങ്ങള്‍ക്ക് പിന്നില്‍ UCB കളാണെന്നു സര്‍ക്കാര്‍ കരുതിയിരുന്നോ?
അകാരണമായും അന്യായമായും അര്‍ബന്‍ ബാങ്കുകളെ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ എല്ലാവരും സ്വന്തം പ്രതികരണം ഔപചാരികമായി അറിയിച്ചു.. ആരും തന്നെ ഇതിനെ ഗൌരവമായി എടുത്തു എന്ന് തോന്നുന്നില്ല. കാരണം, ഭൂരിഭാഗം അര്‍ബന്‍ ബാങ്കുകളും equitable mortgage നു നോട്ടിഫൈ ചെയ്ത മേഖലകളിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ചില ചെറിയ അര്‍ബന്‍ ബാങ്കുകള്‍ ആണ് സര്‍ക്കാരിന്റെ ഈ നടപടിയില്‍ രക്തസാക്ഷികള്‍ ആയത്. തൊട്ടടുത്ത സര്‍വീസ് ബാങ്കുകളും മറ്റു സംഘങ്ങളും registration ഫീ ഇല്ലാതെ mortgage loans കൊടുക്കുമ്പോള്‍ ഭീമമായ തുക registration ഫീ ഒടുക്കി ഈ അര്‍ബന്‍ ബാങ്കുകളില്‍ നിന്നും ആര് കടം വാങ്ങും? അങ്ങിനെ ഈ ബാങ്കുകളുടെ CD ratio കുറയുകയും ചിലവ നഷ്ടത്തില്‍ പോകുകയും ചെയ്തു.. ഈ ബാങ്കുകള്‍ സര്‍ക്കാരിലേക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി നടത്തി വന്ന നിവേദനങ്ങള്‍ക്ക് ഫലമുണ്ടായിലെന്നു പറയാനാവില്ല. സഹകരണ നിയമ ഭേദഗതി യില്‍ പെടുത്തി സെക്രട്ടേറിയറ്റ് ലെ ഏതോ മേശപ്പുറത്തു മയങ്ങുകയാണ് gahaan .
അര്‍ബന്‍ ബാങ്കുകളുടെ അനാഥത്വം:
ആരാണ് അര്‍ബന്‍ ബാന്കുകള്‍ക്കുവേണ്ടി ശബ്ദമുയര്തുന്നത്? സ്വരചെര്ച്ചയില്ലാത്ത വിചിത്ര ഘടനയുള്ള maanagement federation ഓ ? സര്‍ക്കാരോ? റിസര്‍വ് ബാങ്കോ? തൊഴിലാളി യൂനിയനുകളോ? അഞ്ചു വര്‍ഷത്തിനിപ്പുറം ഇനിയും വരാത്ത ഗഹാനെ പറ്റി ഓര്‍ക്കുമ്പോള്‍ തികഞ്ഞ അനാഥത്വം തന്നെയാണ് തോന്നുന്നത്..
font of the circular should be stated
ReplyDelete