Thursday, May 6, 2010

ഇ-വഴിയില്‍ സഹകരണ അസി. രജിസ്ട്രാര്‍ ഓഫീസും

കോഴിക്കോട് സഹകരണ സംഘം അസിസ്റ്റന്റ്‌ രേജിസ്ട്രാര്‍ ഓഫീസിനു സ്വന്തമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ വഴി ഇനി സഹകരണ സംഘങ്ങളുമായി ബന്ധപ്പെടാം.  സഹകരണ സംഘങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും തിരിച്ചു സംഘങ്ങള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും, ഒപ്പം വിവിധ റിട്ടേണുകള്‍ അയയ്ക്കുവാനും സ്വീകരിക്കുവാനും വേണ്ടിയാണ് ഈ browser based സോഫ്റ്റ്‌വെയര്‍ രൂപപ്പെടുത്തിയത്.   പൂര്‍ണമായും paperless office എന്ന സങ്കല്‍പം സാധിതമാക്കുന്നതിനുള്ള ആദ്യപടിയായി ഇതിനെ കണക്കാക്കാം.  www .argcalicut .com എന്ന വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്താണ് വേണ്ട വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നത്‌.  സമയ നഷ്ടമില്ലാതെ കൃത്യമായ വിവരങ്ങള്‍ കൈമാറുവാന്‍ ഇതുവഴി കഴിയുമെന്നും, അതുവഴി കാര്യക്ഷമത കൂട്ടുവാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

കോഴിക്കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ആണ് കേരളത്തിനാകെ മാതൃകയായ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്നതിനു മുന്‍കൈ എടുത്തത്‌.  കേരളത്തിലെ പ്രമുഖ സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ sesame software solutions    ആണ് സോഫ്റ്റ്‌വെയര്‍ രൂപപ്പെടുത്തിയത്.   സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനുള്ള ആദ്യ പരിശീലനം മെയ്‌ 6  നു  സഹകരണ ഭവനില്‍ നടന്നു.

No comments:

Post a Comment